Wednesday, August 8, 2012

ഇവിടെ ഞാന്‍ തനിച്ച്....
മഴയായ് പെയ്യാന്‍ അറിയാതെ
പുതിയ അകലങ്ങളില്‍ അഭയം തേടി...
അങ്ങകലെ മേഘങ്ങള്‍ പൊഴിയും
നാട്ടു ഇടവഴികളില്‍
ശാഖകളില്‍ നിറയെ
നിലാവ് പൂക്കള്‍ ചൊരിഞ്ഞപ്പോള്‍
താഴെയിടരും   നിഴലായ്
കാറ്റില്‍ ഉലഞ്ഞാടുന്ന കാലമാം
വൃക്ഷം തീര്‍ത്ത തണലുകളില്‍
എവിടെയോ ഓര്‍മ്മകള്‍ ഇടറുന്നു ....

Sunday, February 19, 2012

അസ്തമയം


ഒരു സൂര്യന്‍ താഴുകയാണിപ്പോഴും...
രാവിന്‍ നിറമുള്ള സ്വപ്‌നങ്ങള്‍
മിഴികളിലോളിപ്പിച്ചു എല്ലാം മറന്നീടുക ..
ഒരു തളിരില്‍ നിലാപ്രഭ വീഴുവതു നോക്കി ,
അറിയാതെ പോലും കരയാതെ
സൗമ്യമായ്‌ ഉറങ്ങുക ..
പിന്നെ ,
പുലരിയോരയിരം കണിയൊരുക്കി
തൊട്ടുണര്‍ത്താന്‍ അണയുമ്പോള്‍
തട്ടി മാറ്റാതെ കണി നേരെ കാണുക ...
നിന്‍ വഴി തേടി യാത്രയാവുക ..
ചിറകു തളരുമ്പോഴും ഹൃദയം തളരാതെ
തണല്‍ മരക്കൊമ്പുകള്‍ തേടി പറക്കുക
യാത്ര തുടരുക...
പോകാതെ വയ്യെന്നാലും
ജന്മങ്ങള്‍ക്കപ്പുറത്തു ഒരേകാന്ത സന്ധ്യയില്‍
ഒരു ശ്യാമ മേഘത്തിന്‍ തേരിലേറി
ഞാന്‍ വരും...
തീര്‍ഥം പോല്‍ ശുദ്ധമാം ഒരു മഴ തുള്ളിയായ് നിന്‍ ,
കണ്ഠത്തില്‍ വീണു ഇതു വരെ പാടാത്ത
പാട്ടു പാടാം.....
അതുവരെ ഈ ഓര്‍മയെ ഉള്ളില്‍ വച്ചു തിളക്കമേറ്റാം..
ഒരോര്‍മയായ് ഞാന്‍ പരന്നകലുവതു നോക്കി
വെറുതെ ...വെറുതെ ഒരുമാത്ര മാത്രമിരിക്ക നീ......
-----------