Wednesday, August 8, 2012

ഇവിടെ ഞാന്‍ തനിച്ച്....
മഴയായ് പെയ്യാന്‍ അറിയാതെ
പുതിയ അകലങ്ങളില്‍ അഭയം തേടി...
അങ്ങകലെ മേഘങ്ങള്‍ പൊഴിയും
നാട്ടു ഇടവഴികളില്‍
ശാഖകളില്‍ നിറയെ
നിലാവ് പൂക്കള്‍ ചൊരിഞ്ഞപ്പോള്‍
താഴെയിടരും   നിഴലായ്
കാറ്റില്‍ ഉലഞ്ഞാടുന്ന കാലമാം
വൃക്ഷം തീര്‍ത്ത തണലുകളില്‍
എവിടെയോ ഓര്‍മ്മകള്‍ ഇടറുന്നു ....

Sunday, February 19, 2012

അസ്തമയം


ഒരു സൂര്യന്‍ താഴുകയാണിപ്പോഴും...
രാവിന്‍ നിറമുള്ള സ്വപ്‌നങ്ങള്‍
മിഴികളിലോളിപ്പിച്ചു എല്ലാം മറന്നീടുക ..
ഒരു തളിരില്‍ നിലാപ്രഭ വീഴുവതു നോക്കി ,
അറിയാതെ പോലും കരയാതെ
സൗമ്യമായ്‌ ഉറങ്ങുക ..
പിന്നെ ,
പുലരിയോരയിരം കണിയൊരുക്കി
തൊട്ടുണര്‍ത്താന്‍ അണയുമ്പോള്‍
തട്ടി മാറ്റാതെ കണി നേരെ കാണുക ...
നിന്‍ വഴി തേടി യാത്രയാവുക ..
ചിറകു തളരുമ്പോഴും ഹൃദയം തളരാതെ
തണല്‍ മരക്കൊമ്പുകള്‍ തേടി പറക്കുക
യാത്ര തുടരുക...
പോകാതെ വയ്യെന്നാലും
ജന്മങ്ങള്‍ക്കപ്പുറത്തു ഒരേകാന്ത സന്ധ്യയില്‍
ഒരു ശ്യാമ മേഘത്തിന്‍ തേരിലേറി
ഞാന്‍ വരും...
തീര്‍ഥം പോല്‍ ശുദ്ധമാം ഒരു മഴ തുള്ളിയായ് നിന്‍ ,
കണ്ഠത്തില്‍ വീണു ഇതു വരെ പാടാത്ത
പാട്ടു പാടാം.....
അതുവരെ ഈ ഓര്‍മയെ ഉള്ളില്‍ വച്ചു തിളക്കമേറ്റാം..
ഒരോര്‍മയായ് ഞാന്‍ പരന്നകലുവതു നോക്കി
വെറുതെ ...വെറുതെ ഒരുമാത്ര മാത്രമിരിക്ക നീ......
-----------

Sunday, February 27, 2011

**********

Things grow extraordinary in the end
when the ordinary tiny events your eyes see
And that more others can see
Is touched by your imagination

Small tiny events assigned to us
Which may be hidden to others
would tie together to be
The golden web of our life.....

Monday, March 22, 2010

സൗഹൃദം


അലയായ്‌ ഒഴുകുമീ സ്നേഹമഴതന്‍
നനുത്ത കൈക്കുള്ളില്‍
ഇത്തിരി പോന്ന സൗഹൃദം ചേര്‍ത്തു-
വച്ചെത്ര ദൂരം നാം പിന്നിട്ടുവെന്നോ...
ഓര്‍മ നെയ്യുന്ന സായന്തനങ്ങള്‍
കുങ്കുമം പെയ്തു ഈ പുതു വീഥിയില്‍
വാക്കുകളിലോളിക്കും വിമൂകമായ്
വീനുടയതോരെന്‍ കിനാവുകള്‍ ...
നേര്‍ത്ത മഞ്ഞായ്‌ മനസ്സിന്‍റെ താളില്‍
വന്നാര്‍ദ്രതയെ പുണരും തളിരുകള്‍ ..
കേട്ടു പാടാന്‍ കൊതിച്ചൊരാ വീചികള്‍
രാക്കുയിലിന്‍ ഗാന നിര്ത്ജരികള്‍ ...
നോവു പെയ്യുന്നോരാ മണിവീണയില്‍
ഓടിയെത്തും നിനവിന്‍റെ താളങ്ങള്‍
വേനലിന്‍റെ തുടിക്കുന്ന ജ്വാലകള്‍
ശ്യാമ മേഘം പൊഴിക്കുന്ന മുത്തുകള്‍
ഓര്‍ത്തുവെക്കുകില്‍ ചന്ദ്രോല്സവങ്ങലായ്
മാറിടുന്നോര സായഹ്നവേളകള്‍...
പാതി പിന്നിട്ടൊരീ വഴിത്താരയില്‍
ഏറെ ദൂരം തനിയെ നടക്കണം
വരിക വസന്തമേ ഇനിയുമെന്നരികില്‍ നീ..
നിനവില്‍ ചിരിക്കുന്ന സന്ധ്യയായ് പിറക്കുക..

Thursday, November 12, 2009

കാലം ......

വാക്കുകള്‍ പൊഴിക്കാത്ത ശേഷ ജന്മത്തില്‍
തുടിക്കുന്ന ശലഭചിറകാണു ഹൃദയം...
മരണമേ നീയെന്‍റെപടിവാതില്‍ക്കല്‍
നില്‍ക്കുന്നെ ഉള്ളു...കൊണ്ടു പോകാത്തതെന്തേ...?
കാലത്തിന്‍റെ അവിരത സ്പന്ദങ്ങള്‍ക്ക്
മാറ്റ് കൂട്ടുവാന്‍ എന്‍റെ ശബ്ദത്തെ
എന്നേ കടം കൊണ്ടു നീ ....
സ്വപ്‌നങ്ങള്‍ ഇല്ലെനിക്ക്
ഉണ്ടായിരുന്നെങ്കില്‍ എന്നേ
പകുത്തു ഞാന്‍ നല്‍കിയേനെ.....
അന്ധമാം നിന്‍ മിഴിയില്‍
അന്യനെ കാണുവാന്‍ ഏത് ദീപം നീ തെളിപ്പു‌...?
ഓര്‍മ്മകള്‍ ഇടറി വീഴുന്നോരീ വീഥിയില്‍
വിസ്മൃതി നീയെന്നറിഞ്ഞു...
കടലും തിരകളും പുഴകളും പൂക്കളും
നീ തീര്‍ത്തതാനെന്നറിഞ്ഞു..
ജനനവും പ്രണയവും മരണവും
'നീ' തന്നെ മായയെന്നാരോ പറഞ്ഞു...
ഇനിയും വിതുമ്പാത്ത മേഘ മൌനത്തിന്‍റെ
ഉള്‍തുടിപ്പും നീയെന്നു ഞാനറിഞ്ഞു...

കാലമേ..........
കരയില്ല ഞാന്‍ എന്‍റെ മിഴിനീര്‍ പെയ്തു നിന്‍
സ്വപ്‌നങ്ങള്‍ മായുമെങ്കില്‍.....