വാക്കുകള്‍ പൊഴിക്കാത്ത ശേഷ ജന്മത്തില്‍
തുടിക്കുന്ന ശലഭചിറകാണു ഹൃദയം...
മരണമേ നീയെന്‍റെപടിവാതില്‍ക്കല്‍
നില്‍ക്കുന്നെ ഉള്ളു...കൊണ്ടു പോകാത്തതെന്തേ...?
കാലത്തിന്‍റെ അവിരത സ്പന്ദങ്ങള്‍ക്ക്
മാറ്റ് കൂട്ടുവാന്‍ എന്‍റെ ശബ്ദത്തെ
എന്നേ കടം കൊണ്ടു നീ ....
സ്വപ്‌നങ്ങള്‍ ഇല്ലെനിക്ക്
ഉണ്ടായിരുന്നെങ്കില്‍ എന്നേ
പകുത്തു ഞാന്‍ നല്‍കിയേനെ.....
അന്ധമാം നിന്‍ മിഴിയില്‍
അന്യനെ കാണുവാന്‍ ഏത് ദീപം നീ തെളിപ്പു...?
ഓര്‍മ്മകള്‍ ഇടറി വീഴുന്നോരീ വീഥിയില്‍
വിസ്മൃതി നീയെന്നറിഞ്ഞു...
കടലും തിരകളും പുഴകളും പൂക്കളും
നീ തീര്‍ത്തതാനെന്നറിഞ്ഞു..
ജനനവും പ്രണയവും മരണവും
'നീ' തന്നെ മായയെന്നാരോ പറഞ്ഞു...
ഇനിയും വിതുമ്പാത്ത മേഘ മൌനത്തിന്‍റെ
ഉള്‍തുടിപ്പും നീയെന്നു ഞാനറിഞ്ഞു...
കാലമേ..........
കരയില്ല ഞാന്‍ എന്‍റെ മിഴിനീര്‍ പെയ്തു നിന്‍
സ്വപ്‌നങ്ങള്‍ മായുമെങ്കില്‍.....