
അലയായ് ഒഴുകുമീ സ്നേഹമഴതന്‍
നനുത്ത കൈക്കുള്ളില്‍
ഇത്തിരി പോന്ന സൗഹൃദം ചേര്‍ത്തു-
വച്ചെത്ര ദൂരം നാം പിന്നിട്ടുവെന്നോ...
ഓര്‍മ നെയ്യുന്ന സായന്തനങ്ങള്‍
കുങ്കുമം പെയ്തു ഈ പുതു വീഥിയില്‍
വാക്കുകളിലോളിക്കും വിമൂകമായ്
വീനുടയതോരെന്‍ കിനാവുകള്‍ ...
നേര്‍ത്ത മഞ്ഞായ് മനസ്സിന്‍റെ താളില്‍
വന്നാര്‍ദ്രതയെ പുണരും തളിരുകള്‍ ..
കേട്ടു പാടാന്‍ കൊതിച്ചൊരാ വീചികള്‍
രാക്കുയിലിന്‍ ഗാന നിര്ത്ജരികള്‍ ...
നോവു പെയ്യുന്നോരാ മണിവീണയില്‍
ഓടിയെത്തും നിനവിന്‍റെ താളങ്ങള്‍
വേനലിന്‍റെ തുടിക്കുന്ന ജ്വാലകള്‍
ശ്യാമ മേഘം പൊഴിക്കുന്ന മുത്തുകള്‍
ഓര്‍ത്തുവെക്കുകില്‍ ചന്ദ്രോല്സവങ്ങലായ്
മാറിടുന്നോര സായഹ്നവേളകള്‍...
പാതി പിന്നിട്ടൊരീ വഴിത്താരയില്‍
ഏറെ ദൂരം തനിയെ നടക്കണം
വരിക വസന്തമേ ഇനിയുമെന്നരികില്‍ നീ..
നിനവില്‍ ചിരിക്കുന്ന സന്ധ്യയായ് പിറക്കുക..